“പ്രൊ​ക്ലെ​യിം 2018″ന് ​തു​ട​ക്ക​മാ​യി

മെ​ൽ​ബ​ണ്‍: സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ് ഓ​സ്ട്രേ​ലി​യ​യു​ടെ റീ​ജ​ണ​ൽ സ​മ്മേ​ള​ന​മാ​യ “പ്രൊ​ക്ലെ​യിം 2018 ‘പെ​ർ​ത്തി​ൽ ആ​രം​ഭംകുറി​ച്ചു. ജൂ​ണ്‍ മാ​സം 30 ശ​നി​യാ​ഴ്ച ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ 121 യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. മെ​ൽ​ബ​ണ്‍ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ്പ് ബോ​സ്കോ പു​ത്തൂ​ർ, രൂ​പ​ത യൂ​ത്ത് അ​പ്പോ​സ്റ്റ​ലേ​റ്റ് ഡ​യ​റ​ക്ട​ർ സോ​ജി​ൻ സെ​ബാ​സ്റ്റ്യ​ൻ, എ​സ്എം​വൈ​എം ഓ​സ്ട്രേ​ലി​യ ദേ​ശീ​യ ടീം ​കോ​ർ​ഡി​നേ​റ്റ​ർ ജ​സ്റ്റി​ൻ സി. ​ടോം എ​ന്നി​വ​ർ വി​വി​ധ ക്ലാ​സു​ക​ൾ​ക്കും ച​ർ​ച്ച​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി.

പെ​ർ​ത്ത് സെ​ന്‍റ് ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക വി​കാ​രി ഫാ. ​അ​നീ​ഷ് പൊ​ന്നെ​ടു​ത്ത​ക​ല്ലേ​ൽ സ​മ്മേ​ള​ന​ത്തി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. സീ​റോ മ​ല​ബാ​ർ സം​സ്കാ​ര​ത്തെ​യും പാ​ര​ന്പ​ര്യ​ത്തെ​യും കുറി​ച്ച് ബി​ഷ​പ്പ് ബോ​സ്കോ പു​ത്തൂ​ർ ന​യി​ച്ച ക്ലാ​സു​ക​ൾ സ​ഭ​യെ അ​ടു​ത്ത​റി​യാ​ൻ യു​വ​ജ​ന​ങ്ങ​ളെ സ​ഹാ​യി​ച്ചു. യൂ​ത്ത് അ​പ്പോ​സ്റ്റ്ലേ​റ്റ് ഡ​യ​റ​ക്ട​ർ സോ​ജി​ൻ സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. 

രൂ​പ​ത​യി​ലെ യു​വ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ച​ർ​ച്ച​ക​ളും സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പെ​ർ​ത്ത് എ​സ്എം​വൈ​എം ടീം ​അം​ഗ​മാ​യ ഡൊ​നീ​ൻ ന​ൽ​കി​യ സാ​ക്ഷ്യം യു​വാ​ക്ക​ൾ​ക്ക് പ്ര​ചോ​ദ​നം ന​ൽ​കി. പെ​ർ​ത്തി​ലെ യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സം​ഗീ​ത സെ​ഷ​നു​ക​ൾ സ​മ്മേ​ള​ന​ത്തി​ന് ഉൗ​ർ​ജ്ജം പ​ക​ർì. സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന​ത്തി​ൽ ന​ട​ന്ന ആ​രാ​ധ​ന​ക്ക് യു​ത്ത് അ​പ്പോ​സ്റ്റ​ലേ​റ്റ് ചാ​പ്ല​യി​ൻ ഫാ. ​സാ​ബു ആ​ടി​മാ​ക്കി​യി​ൽ നേ​തൃ​ത്വം ന​ൽ​കി. മാ​ർ ബോ​സ്കോ പു​ത്തൂ​ർ പി​താ​വി​ന്‍റെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ച്ച ദി​വ്യ​ബ​ലി​യോ​ടെ സ​മ്മേ​ള​നം സ​മാ​പി​ച്ചു.

BACK
/* ]]> */