മെല്‍ബണ്‍ സീറോ മലബാര്‍ രൂപത വൈദികധ്യാനം നവംബര്‍ 19 മുതല്‍ 23 വരെ നോര്‍ത്ത് സിഡ്‌നിയില്‍

മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപതയിലെ വൈദിക ധ്യാനവും വിശുദ്ധ മേരി മക്കലോപ്പിന്റെ ശവകുടീരം സ്ഥിതിചെയ്യുന്ന ചാപ്പലിലേക്കുള്ള തീര്‍ത്ഥാടനവും നവംബര്‍ 19 മുതല്‍ 23 വരെ നോര്‍ത്ത് സിഡ്‌നി സെന്റ് മേരി മക്കലോപ്പ് സെന്ററില്‍ വച്ച് നടക്കും. ലിസ്‌മോര്‍ ബിഷപ്പ് ഗ്രിഗറി ഹോമെമിങ്ങ് ആണ് വൈദിക ധ്യാനം നയിക്കുന്നത്. രൂപതയിലെ എല്ലാ വൈദികരും നാലു ദിവസങ്ങളിലായി നടക്കുന്ന ധ്യാനത്തില്‍ പങ്കെടുക്കും. നവംബര്‍ 22-ാം തിയതി വിശുദ്ധ മേരി മക്കലോപ്പ് ചാപ്പലിലേക്കുള്ള തീര്‍ത്ഥാടനം വൈകുന്നേരം 6 മണിക്ക് ജപമാലയോടെ ആരംഭിക്കും. തുടര്‍ന്ന് ചാപ്പലില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, ചാന്‍സിലര്‍ ഫാ.മാത്യൂ കൊച്ചുപുരയ്ക്കല്‍ എന്നിവരുള്‍പ്പെടെ രൂപതയിലെ എല്ലാ വൈദികരും സഹകര്‍മ്മികരായി ദിവ്യബലിയില്‍ പങ്കെടുക്കും. സിഡ്‌നി, വോളഗോങ്ങ്, പെന്റിറിത്ത്, ബ്രോക്കണ്‍ബെ, ക്യാമ്പെല്‍ടൗണ്‍, പാരമറ്റ, ന്യുകാസില്‍ എന്നിവടങ്ങളില്‍ നിന്നുള്ള രൂപതാഗംങ്ങള്‍ തീര്‍ത്ഥാടനത്തിലും ദിവ്യബലിയിലും പങ്കെടുക്കും.

BACK
/* ]]> */