വിശുദ്ധനാട് തീർത്ഥാടനം 2018

മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ നേതൃത്വത്തിൽ 2018 ജനുവരി 4 മുതൽ 12 വരെ സംഘടിപ്പിക്കുന്ന വിശുദ്ധനാട് സന്ദർശനത്തിനുള്ള ബുക്കിംഗ് ആരംഭിച്ചു. ഒൻപത് ദിവസത്തോളം നീണ്ടു നിൽക്കുന്ന വിശുദ്ധനാട് സന്ദർശനം നെടുമ്പാശ്ശേരി എയർപ്പോർട്ടിൽ നിന്നാണ് പുറപ്പെടുന്നത്. നാട്ടിലുള്ള ബന്ധുക്കൾക്കും രജിസ്റ്റർ ചെയ്യാൻ സാധിക്കും. മെൽബൺ രൂപത ചാൻസിലർ ഫാ.മാത്യൂ കൊച്ചുപുരയ്ക്കലാണ് 2018ലെ വിശുദ്ധനാട് സന്ദർശനം നയിക്കുന്നത്. ബെത്‌ലെഹം, ജറുസെലം, നസറത്ത്, ജെറിക്കോ, കഫർണാം, ഗെത്സെമെൻ, ഗോൽഗോഥാ, മൗണ്ട് താബോർ, മൗണ്ട് നെബോ, മൗണ്ട് കാർമ്മൽ എന്നിങ്ങനെ ഈശോയുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന നിരവധി സ്ഥലങ്ങൾ വിശുദ്ധനാട് സന്ദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാനായിൽ വിവാഹ കൂദാശ നവീകരണത്തിനും ഗലീലാ കടലിൽ ബോട്ടിങ്ങിനുമുള്ള സൗകര്യവും ഉണ്ടായിരിക്കും. മെൽബൺ സീറോ മലബാർ രൂപതയും മാഗി പിൾഗ്രിമേജ് ഓസ്‌ട്രേലിയായും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് വിശുദ്ധനാട് സന്ദർശനമാണ് 2018 ജനുവരിയിലേത്. ‘വിശുദ്ധനാട് തീർത്ഥാടനം 2018’ൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ 30ന് മുൻപായി രജിസ്റ്റർ ചെയ്യണമെന്ന് വികാരി ജനറാൾ മോൺ. ഫ്രാൻസിസ് കോലഞ്ചേരി അറിയിച്ചു.
കൂടുതൽ വിവരങ്ങൾ ഫാ.മാത്യൂ കൊച്ചുപുരയ്ക്കൽ (0470 768 297), ജോൺ വർഗ്ഗീസ്(0470 404 337) എന്നിവരിൽ നിന്ന് ലഭിക്കുന്നതാണ്.

 

BACK
/* ]]> */