വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാമ്മ ദൈ​വം ന​ല്‍​കി​യ സ​മ്മാ​നം: മാ​ര്‍ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ല്‍

ഭ​​​​​ര​​​​​ണ​​​​​ങ്ങാ​​​​​നം: ആ​​​​​ധു​​​​​നി​​​​​ക ലോ​​​​​ക​​​​​ത്തി​​​​​നു ദൈ​​​​​വം ന​​​​​ല്‍​കി​​​​​യ സ​​​​​മ്മാ​​​​​ന​​​​​മാ​​​​​ണ് വി​​​​​ശു​​​​​ദ്ധ അ​​​​​ല്‍​ഫോ​​​​​ന്‍​സാ​​​​​മ്മ​​​​​യെ​​​​​ന്ന് ഇ​​​​​ടു​​​​​ക്കി രൂ​​​​​പ​​​​​താ​​​​​ധ്യ​​​​​ക്ഷ​​​​​ന്‍ മാ​​​​​ര്‍ ജോ​​​​​ണ്‍ നെ​​​​​ല്ലി​​​​​ക്കു​​​​​ന്നേ​​​​​ൽ. വി​​​​​ശു​​​​​ദ്ധ അ​​​​​ൽ​​​​​ഫോ​​​​​ൻ​​​​​സാ​​​​​മ്മ​​​​​യു​​​​​ടെ തി​​​​​രു​​​​​നാ​​​​​ളി​​​​​നോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ചു ഭ​​​​​ര​​​​​ണ​​​​​ങ്ങാ​​​​​ന​​​​​ത്ത് തീ​​​​​ര്‍​ഥാ​​​​​ട​​​​​ന​​​​​കേ​​​​​ന്ദ്ര​​​​​ത്തി​​​​​ല്‍ വി​​​​​ശു​​​​​ദ്ധ കു​​​​​ര്‍​ബാ​​​​​ന അ​​​​​ർ​​​​​പ്പി​​​​​ച്ചു സന്ദേശം നൽകുകയായിരുന്നു ബി​​​​​ഷ​​​​​പ്.
 
അ​​​​ൽ​​​​ഫോ​​​​ൻ​​​​സാ​​​​മ്മ സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​രു​​​​​ടെ പ്ര​​​​​തി​​​​​നി​​​​​ധി​​​​​യാ​​​​​ണ്. ജ​​​​​നി​​​​​ച്ച​​​​​പ്പോ​​​​​ഴും ജീ​​​​​വി​​​​​ച്ച​​​​​പ്പോ​​​​​ഴും മ​​​​​രി​​​​​ച്ച​​​​​പ്പോ​​​​​ഴും സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​രി. എ​​​​​ങ്കി​​​​​ലും അ​​​​​വ​​​​​ള്‍ ഔ​​​​ന്നി​​​​ത്യ​​​​ത്തി​​​​ലേ​​​​ക്ക് ഉ​​​​​യ​​​​​ര്‍​ത്ത​​​​​പ്പെ​​​​​ട്ടു. വി​​​​​ശു​​​​​ദ്ധി​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള പു​​​​​തി​​​​​യൊ​​​​​രു കാ​​​​​ഴ്ച​​​​​പ്പാ​​​​​ട് അ​​​​​ല്‍​ഫോ​​​​​ന്‍​സാ​​​​​മ്മ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ചു. സ്‌​​​​​നേ​​​​​ഹ​​​​​ത്തോ​​​​​ടെ സ​​​​​ഹ​​​​​ന​​​​​ത്തെ സ​​​​​മീ​​​​​പി​​​​​ക്കു​​​​​മ്പോ​​​​​ള്‍ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലെ പ്ര​​​​​ശ്‌​​​​​ന​​​​​ങ്ങ​​​​​ള്‍​ക്കെ​​​​​ല്ലാം ഉ​​​​​ത്ത​​​​​ര​​​​​മാ​​​​​കും. 
 
ജീ​​​​​വി​​​​​ത​​​​​വി​​​​​ജ​​​​​യം നേ​​​​​ടി​​​​​യ​​​​​വ​​​​​രെ​​​​​ല്ലാം സ​​​​​ഹ​​​​​ന​​​​​ത്തി​​​​​ന്‍റെ പാ​​​​​ത​​​​​യി​​​​​ല്‍ സ​​​​​ഞ്ച​​​​​രി​​​​​ച്ച​​​​​വ​​​​​രാ​​​​​ണ്: മാ​​​​​ർ നെ​​​​​ല്ലി​​​​​ക്കു​​​​​ന്നേ​​​​​ൽ പ​​​​​റ​​​​​ഞ്ഞു. തീ​​​​​ര്‍​ഥാ​​​​​ട​​​​​ന​​​​​കേ​​​​​ന്ദ്ര​​​​​ത്തി​​​​​ൽ ഇ​​​​​ന്ന​​​​​ലെ ആ​​​​​യി​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു പേ​​​​ർ തി​​​​​രു​​​​​ക്ക​​​​​ര്‍​മ​​​​​ങ്ങ​​​​​ളി​​​​​ല്‍ പ​​​​​ങ്കെ​​​​​ടു​​​​​ത്ത് ക​​​​​ബ​​​​​റി​​​​​ട​​​​​ത്തി​​​​​ങ്ക​​​​​ല്‍ പ്രാ​​​​​ര്‍​ഥി​​​​​ച്ചു. ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് ചെ​​​​​ങ്ങ​​​​​ളം ഇ​​​​​ട​​​​​വ​​​​​ക​​​​​യി​​​​​ല്‍​നി​​​​​ന്നു​​​​​ള്ള തീ​​​​​ര്‍​ഥാ​​​​​ട​​​​​ക​​​​​ര്‍ പ​​​​​ദ​​​​​യാ​​​​​ത്ര​​​​​യാ​​​​​യി എ​​​​​ത്തി. തു​​​​​ട​​​​​ര്‍​ന്ന് എ​​​​​സ്എം​​​​​വൈ​​​​​എം പാ​​​​​ലാ രൂ​​​​​പ​​​​​ത അ​​​​​ല്‍​ഫോ​​​​​ന്‍​സി​​​​​യ​​​​​ന്‍ തീ​​​​​ര്‍​ഥാ​​​​​ട​​​​​ന​​​​​വും സ​​​​​ന്ന്യ​​​​​സ്ത സം​​​​​ഗ​​​​​മ​​​​​വും ന​​​​​ട​​​​​ന്നു

Source: deepika.com

BACK
/* ]]> */