സെ​ന്‍റ് തോ​മ​സ് ദി ​അ​പ്പോ​സ്ത്ത​ൽ സീറോ മ​ല​ബാ​ർ ഇ​ട​വ​ക ദേ​വാ​ല​യ വെ​ഞ്ച​രി​പ്പ് ന​വം​ബ​ർ 4ന്

ബ്രി​സ്ബേ​ൻ : ബ്രി​സ്ബേ​ൻ സൗ​ത്ത് സെ​ൻ​റ് തോ​മ​സ് ദി ​അ​പ്പോ​സ്ത്ത​ൽ സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ ന​വം​ബ​ർ 4 ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് മെ​ൽ​ബ​ണ്‍ രൂ​പ​ത​യു​ടെ ബി​ഷ​പ്പ് അ​ഭി. ബോ​സ്കോ പു​ത്തൂ​ർ പി​താ​വും ബ്രി​സ്ബേ​ൻ അ​തി​രൂ​പ​താ ബി​ഷ​പ്പ് മാ​ർ മാ​ർ​ക്ക് കോ​ൾ​റി​ഡ്ജ് പി​താ​വും ചേ​ർ​ന്ന് ന​ട​ത്ത​പ്പെ​ടും. മെ​ൽ​ബ​ണ്‍ രൂ​പ​ത​യി​ലെ പ്ര​ഥ​മ ഇ​ട​വ​ക ദേ​വാ​ല​യ വെ​ഞ്ച​രി​പ്പ് ത​ങ്ങ​ളു​ടെ വി​ശ്വാ​സ ജീ​വി​ത വ​ഴി​ത്താ​ര​യി​ലെ ഒ​ര​വി​സ്മ​ര​ണീ​യ ദി​ന​മാ​ക്കു​വാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് ഇ​ട​വ​ക വി​ശ്വാ​സി​ക​ൾ.

അ​ഞ്ഞൂ​റോ​ളം വി​ശ്വാ​സി​ക​ൾ​ക്ക് ഒ​രേ സ​മ​യം ദി​വ്യ​ബ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ക​ഴി​യു​ന്ന ഇ​ട​വ​ക ദേ​വാ​ല​യ​ത്തോ​ടൊ​പ്പം ത​ന്നെ 400 കു​ട്ടി​ക​ൾ​ക്ക് സ​മ​ഗ്ര​മാ​യ വി​ശ്വാ​സ പ​രി​ശീ​ല​നം ന​ട​ത്തു​വാ​ൻ ക​ഴി​യു​ന്ന വി​ധം പ​ന്ത്ര​ണ്ടോ​ളം ക്ലാ​സ് മു​റി​ക​ളു​ള്ള ഒ​രു വി​ശ്വാ​സ പ​രി​ശീ​ല​ന കേ​ന്ദ്ര​വും ഇ​തോ​ടൊ​പ്പം ആ​ശി​ർ​വ​ദി​ക്ക​പ്പെ​ടു​ന്നു​ണ്ട്. നാ​ലു ഏ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ല​ത്തു ഇ​തി​നു പു​റ​മെ വൈ​ദി​ക​ർ​ക്ക് താ​മ​സി​ക്കു​വാ​ൻ ക​ഴി​യു​ന്ന ഒ​രു മ​നോ​ഹ​ര​മാ​യ വീ​ടും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന വെ​ഞ്ച​രി​പ്പ് തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്കു അ​ഭി. പി​താ​ക്കന്മാ​ർ നേ​തൃ​ത്വം ന​ൽ​കു​ന്പോ​ൾ തു​ട​ർ​ന്നു ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​യി​ൽ ഇ​ട​വ​ക​യു​ടെ അ​ജ​പാ​ല​ന ദൗ​ത്യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു വ​ഹി​ച്ചി​രു​ന്ന ഫാ. ​തോ​മ​സ് അ​രീ​ക്കു​ഴി, ഫാ. ​പീ​റ്റ​ർ കാ​വും​പു​റം എ​ന്നി​വ​ർ പ​ങ്കാ​ളി​ക​ളാ​കും. രൂ​പ​ത​യു​ടെ വി​കാ​രി ജ​ന​റാ​ൾ ഫാ. ​ഫ്രാ​ൻ​സി​സ് കോ​ല​ഞ്ചേ​രി, ചാ​ൻ​സ​ല​ർ ഫാ. ​മാ​ത്യു കൊ​ച്ചു​പു​ര​ക്ക​ൽ ബ്രി​സ്ബേ​ൻ രൂ​പ​ത​യു​ടെ വി​കാ​രി ജ​ന​റാ​ൾ ഫാ. ​പീ​റ്റ​ർ മ​നേ​ലി, മെ​ൽ​ബോ​ണ്‍, ബ്രി​സ്ബേ​ൻ രൂ​പ​ത​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന നി​ര​വ​ധി വൈ​ദി​ക​ർ എ​ന്നി​വ​ർ ദി​വ്യ​ബ​ലി​യ​ർ​പ്പി​ക്കും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സാ​മൂ​ഹ്യ, സാം​സ്കാ​രി​ക നേ​താ​ക്കന്മാ​രും വൈ​ദി​ക​രും വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നെ​ത്തു​ന്ന വി​ശ്വാ​സി​ക​ളും വി​വി​ധ സാ​മൂ​ഹ്യ കൂ​ട്ടാ​യ്മ​ക​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​രും ഉ​ൾ​പ്പ​ടെ 1500 ഓ​ളം ആ​ളു​ക​ളെ​യാ​ണ് ക​മ്മി​റ്റി​ക്കാ​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഏ​താ​ണ്ട് 2004 ന്‍റെ തു​ട​ക്ക​ത്തി​ൽ ഫാ. ​തോ​മ​സ് അ​രീ​ക്കു​ഴി ഏ​താ​നും ചി​ല കു​ടും​ബ​ങ്ങ​ളെ കൂ​ട്ടി​യി​ണ​ക്കി ന്യൂ ​ഫാം എ​ന്ന സ്ഥ​ല​ത്തു ആ​രം​ഭി​ച്ച ഒ​രു വി​ശ്വാ​സ കൂ​ട്ടാ​യ്മ​യാ​ണ് ഇ​ന്ന് മു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ അം​ഗ​ങ്ങ​ളാ​യു​ള്ള ഒ​രു ഇ​ട​വ​ക​യാ​യ വ​ള​ർ​ന്ന​ത്. 2007ൽ ​യൂ​റോ​പ്പ് , ന്യൂ​സീ​ലാ​ൻ​ഡ്, ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും കു​ടി​യേ​റ്റ​ത്തി​ൽ ഉ​ണ്ടാ​യ വ​ള​ർ​ച്ച​യാ​ണ് ഇ​ട​വ​ക സ​മൂ​ഹ​ത്തി​ന്‍റെ ഉ​യ​ർ​ച്ച​യി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച​ത്. 2009ൽ ​കു​ർ​പാ​റു സെ​ന്‍റ് ജെ​യിം​സ് പ​ള്ളി​യി​ൽ വ​ച്ചാ​ണ് സെ​ന്‍റ് തോ​മ​സ് ക​മ്മ്യൂ​ണി​റ്റി​യു​ടെ ഒൗ​ദ്യോ​ഗി​ക​മാ​യ തു​ട​ക്കം. 

ശാ​ലോം ടി​വി​യു​ടെ സൈ​റ്റാ​യ www.shalommedia.org./Australia​ൽ ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണം കാ​ണാ​വു​ന്ന​താ​ണ്. ഇ​തി​നു പു​റ​മെ ഇ​ട​വ​ക​യു​ടെ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്കും ആ​പ്പി​ൾ ടി​വി, റു​കൂ തു​ട​ങ്ങി​യ സ്മാ​ർ​ട്ട് ടി​വി ഉ​ള്ള​വ​ർ​ക്ക് ശാ​ലോം ടി​വി​യു​ടെ ആ​പ്ലി​ക്കേ​ഷ​ൻ ഡൗ​ണ്‍​ലോ​ഡ് ചെ​യ്താ​ലും ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണം കാ​ണാ​വു​ന്ന​താ​ണ്.

BACK
/* ]]> */