മെൽബണ്‍: സീറോ മലബാർ യൂത്ത് മൂവ്മെന്റ് ഓസ്ട്രേലിയയുടെ റീജണൽ സമ്മേളനമായ “പ്രൊക്ലെയിം 2018 ‘പെർത്തിൽ ആരംഭംകുറിച്ചു. ജൂണ്‍ മാസം 30 ശനിയാഴ്ച നടന്ന സമ്മേളനത്തിൽ 121 യുവജനങ്ങൾ പങ്കെടുത്തു. മെൽബണ്‍ സെന്റ് തോമസ് സീറോ മലബാർ രൂപതാധ്യക്ഷൻ ബിഷപ്പ് ബോസ്കോ പുത്തൂർ, രൂപത യൂത്ത് അപ്പോസ്റ്റലേറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻ, എസ്എംവൈഎം ഓസ്ട്രേലിയ ദേശീയ ടീം കോർഡിനേറ്റർ ജസ്റ്റിൻ സി. ടോം എന്നിവർ വിവിധ ക്ലാസുകൾക്കും ചർച്ചകൾക്കും നേതൃത്വം നൽകി.
പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ ഇടവക വികാരി ഫാ. അനീഷ് പൊന്നെടുത്തകല്ലേൽ സമ്മേളനത്തിൽ സ്വാഗതം ആശംസിച്ചു. സീറോ മലബാർ സംസ്കാരത്തെയും പാരന്പര്യത്തെയും കുറിച്ച് ബിഷപ്പ് ബോസ്കോ പുത്തൂർ നയിച്ച ക്ലാസുകൾ സഭയെ അടുത്തറിയാൻ യുവജനങ്ങളെ സഹായിച്ചു. യൂത്ത് അപ്പോസ്റ്റ്ലേറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.
രൂപതയിലെ യുവജന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ ചർച്ചകളും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. പെർത്ത് എസ്എംവൈഎം ടീം അംഗമായ ഡൊനീൻ നൽകിയ സാക്ഷ്യം യുവാക്കൾക്ക് പ്രചോദനം നൽകി. പെർത്തിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ നടന്ന സംഗീത സെഷനുകൾ സമ്മേളനത്തിന് ഉൗർജ്ജം പകർì. സമ്മേളനത്തിന്റെ സമാപനത്തിൽ നടന്ന ആരാധനക്ക് യുത്ത് അപ്പോസ്റ്റലേറ്റ് ചാപ്ലയിൻ ഫാ. സാബു ആടിമാക്കിയിൽ നേതൃത്വം നൽകി. മാർ ബോസ്കോ പുത്തൂർ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെ സമ്മേളനം സമാപിച്ചു.